താനൂര്‍: താനാളൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ ട്രെയിന്‍ മാതൃകയില്‍ ഒരുക്കിയ ക്ലാസുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എക്സ്പ്രസ് മാതൃകയില്‍ എന്‍ജിനും മറ്റ് സംവിധാനങ്ങളും ബോഗികളുമായി തനി ട്രെയിന്‍ മാതൃകയിലാണ് ക്ലാസ് റൂമുകളെ മാറ്റിയെടുത്തിരിക്കുന്നത്. വൈറലായതോടെ ഇത് കാണാനും ഫോട്ടോയെടുക്കാനും കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും തിരക്കാണ്.
സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി എത്തിയ കുരുന്നുകള്‍ക്കും ഇത് അത്ഭുതമായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സ്കൂള്‍ മാനേജര്‍ മുഹമ്മദ് അബ്ദു സലാം അഹ്സനി, ഡയറക്ടര്‍ സി.പി മുഹമ്മദ് മുസ്തഫ അഹ്സനി, പ്രിന്‍സിപ്പല്‍ നിഷാദ് കെ. പുരം, ഇസ്ലാമിക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അബ്ദുറഹൂഫ് സഖാഫി, ഉസ്മാന് ഹാജി താനാളൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ ചെയര്മാന് ടി.കെ അബദു മുസ്ലിയാര്, സി.ഇ.ഒ ഡോ.എ.ബി അലിയാര്, എറണാകുളം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫിറോസ് അഹ്സനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.