തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മെഡിക്കൽഷോപ്പ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ പാറേക്കാവ് നഗർ സ്വദേശി ഒ. മുഹമ്മദ് ഹനീഫ(49) യെയാണ് തിരൂരങ്ങാടി പൊലിസ് അ ചെയ്തത്.
പീഡനത്തിന് ഇരയായ കുട്ടി ചൈൽഡ് ലൈനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. തുടർന്ന് ഇന്നെലെ രാത്രി ഒൻപത് മണിയോടെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഹനീഫയെ റിമാൻഡ് ചെയ്തു.