മലപ്പുറം കുന്നുമ്മേൽ റോഡ് രാം ഗ്യാസിന് എതിർവശം, ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തി. തീ അണച്ച് മലപ്പുറം ഫയർ ഫോഴ്സ് വലിയ അപകടം ഒഴിവാക്കി.ഇന്ന് വൈകുന്നേരം നാല് മണിയോട് കൂടിയാണ് സംഭവം . റഹീസ് കെ പി യുടെ ഉടമസ്ഥതയിലുള്ള  KL10Y7368 എന്ന മാരുതി 800 കാറാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നി ശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  യു  ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽഎത്തിയ  സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post

Whatsapp news grup