കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിൽ 2021-2022 അധ്യയന വർഷം കോളേജിലെ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി നേടിയ 120ൽ പരം വിദ്യാർത്ഥികളെ ആദരിച്ചു.
പ്ലെയ്സ്മെന്റ് ഡേ- 'ഉജ്ജ്വൽ' എംഇഎസ് ജനറൽ സെക്രട്ടറി പ്രൊഫസർ കടവനാട് മുഹമ്മദിന്റെ അധ്യക്ഷതയിൽ എ പി ജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. എസ് അയ്യൂബ് ഉൽഘാടനം നിർവ്വഹിച്ചു.
എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രൊഫ. പി . ഒ.ജെ. ലബ്ബ,സെക്രട്ടറി എഞ്ചിനീയർ കെ.വി ഹബീബുള്ള , ട്രഷറർ എ. ജബ്ബാറലി , ജോയിന്റ് സെക്രട്ടറി പ്രൊഫ. സി.പി. മുഹമ്മദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് ജയരാജ് എന്നിവർ ആശംസ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. റഹ്മത്തുന്നിസ .ഐ. സ്വാഗതവും, പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. ബിന്ദു ആന്റോ നന്ദിയും പറഞ്ഞു.