തിരൂര്‍: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 

28 പൊതുവിഭാഗം (സബ്സിഡി) കാര്‍ഡുകളും ആറ് മുന്‍ഗണനാ കാര്‍ഡുകളും അനര്‍ഹമാണെന്ന് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസര്‍ മധുഭാസ്‌കരന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, ഹരി, അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.

Previous Post Next Post

Whatsapp news grup