കുറ്റിപ്പുറം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിജു സ്കൂട്ടറിൽ ബസിടിച്ച് മരിച്ച സംഭവത്തിലാണ് ബസ് ഡ്രൈവറായ പതിയാശ്ശേരി മുഹമ്മദ് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്ത്.
മരണത്തിനിടയാക്കുംവിധം വാഹനമോടിക്കൽ അശ്രദ്ധമായ ഡ്രൈവിംഗ് കൃത്യവിലോപം തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത് ലൈസൻസ് റദ്ദാക്കൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്
കുന്നംകുളം പോക്സോ കോടതിയിലെ എയ്ഡ് പ്രോസിക്യൂഷനായി ജോലി ചെയ്യുകയായിരുന്നു ബിജു. ചാലക്കുടി സ്വദേശിയാണ്. കുറ്റിപ്പുത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു ബിജു.