തിരൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്‌ഡ്. നിരവധി രേഖകള്‍ പിടിച്ചെടുത്തു നഗരസഭ പരിധിയില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് പിന്‍വാതിലിലൂടെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ്  നഗരസഭ ഓഫിസില്‍ മലപ്പുറം വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. അനധികൃത കെട്ടിടങ്ങള്‍ സംബന്ധിച്ച്‌ മലപ്പുറം വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

വിജിലന്‍സ് സംഘം തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റിലും പരിശോധന നടത്തി. ഐ സ്‌മാര്‍ട്ട് എന്ന കെട്ടിടത്തില്‍ കെട്ടിട നമ്ബര്‍ ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി

ഫോറിന്‍ മാര്‍ക്കറ്റിലടക്കം നിരവധി കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മിച്ചതായി കണ്ടെത്തി. സംഭവത്തിൽ തുടര്‍ അന്വേഷണം നടത്തും.


Previous Post Next Post

Whatsapp news grup