മലപ്പുറം: ബി.ജെ.പി നേതാവ് അഡ്വ. ശങ്കു ടി. ദാസിന് വാഹനാപകടത്തില്‍ പരിക്ക്. വ്യാഴാഴ്ച രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിലാണ് അപകടമുണ്ടായത്. ശങ്കു ടി. ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശങ്കു ടി. ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി. ദാസ് തൃത്താലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു.