മലപ്പുറം: നിലമ്ബൂര്‍ പൂക്കോട്ടും പാടത്ത് സെവന്‍സ് മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് അപകടം. കാണികളായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.

മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാന്‍ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു

Previous Post Next Post

Whatsapp news grup