പരപ്പനങ്ങാടി: അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതാവ് അറസ്റ്റില്‍. തിരുരങ്ങാടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പ് പാണമ്ബ്രയില്‍വച്ച് ബൈക്ക് യാത്രക്കാരികളായ സഹോദരികളെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.എച്ച് ഇബ്രാഹിം ഷബീര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഫെമിനിച്ചികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹ്യമാധ്യങ്ങളില്‍ യുവതികളെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു ലീഗ് നേതാവുകൂടിയായ റഫീഖ്. കേസില്‍ ഹൈകോടതി 14ന് വിശദമായ വാദം കേള്‍ക്കും. കേസില്‍ അടുത്ത ദിവസം പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രറ്റ് രേഖപ്പെടുത്തും.