താനൂർ: ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി ബ്ലോക്കില്‍ ഹൈടെക് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനവും നിർവഹിച്ചു. 2.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.
ഇനിയും ഒട്ടേറെ വികസന പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമായി താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഹൈസ്‌കൂളിന് 28 ക്ലാസ് റൂമുകള്‍ ഉള്‍പ്പെടുന്ന മൂന്ന് ഹൈടെക് കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി അടുത്ത മാസം ആരംഭിക്കും.
ഇതോടൊപ്പം അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടര്‍ഫ് ഗ്രൗണ്ടും സ്കൂളിൽ സജ്ജമാക്കും. ഇതിനായി രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കായികവകുപ്പിലെ എഞ്ചിനീയര്‍മാര്‍ അടുത്ത ദിവസം തന്നെ ഗ്രൗണ്ട് നിര്‍മാണത്തിന് മുന്നോടിയായി സ്‌കൂളിലെത്തും.
നിലവിലെ അടുക്കള, ഓഡിറ്റോറിയം എന്നിവ പഴയ സ്ഥാനത്തു നിന്നും മാറ്റി ആധുനികരീതിയില്‍ സജ്ജീകരിക്കുവാനും പദ്ധതിയുണ്ട്.