കുറ്റിപ്പുറം: തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസില്‍ പ്രതികളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ഒരാഴ്ച മുൻപ് തങ്ങള്‍ പടി സ്വദേശിക്ക് പണം നല്‍കാന്‍ എത്തിയ ബി.പി അങ്ങാടി സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന്‍ (42), അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന്‍ ലോറന്‍സ് (26), സുല്‍ഫി നവാസുദീന്‍ (43) പാല ചുവട് സ്വദേശി ബഷീര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുങ്ങി നടക്കുകയായിരുന്നു. പെരിന്തല്‍മണ്ണക്കടുത്ത് താമസിക്കുന്ന ബഷീര്‍ നിരവധി മാലപൊട്ടിക്കല്‍ കേസിലും പ്രതിയാണ്. ഇവര്‍ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍, എസ്.ഐമാരായ നിഷില്‍, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, ജയപ്രകാശ്, സി.പി.ഒ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Previous Post Next Post

Whatsapp news grup