കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അമിതവേഗതയില്‍ വന്ന ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച പോലീസ് ഓഫീസര്‍ മരിച്ചു. ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഇരിങ്ങാലക്കുട സ്വദേശി ബിജു (45)ആണ് മരിച്ചത്.
മുന്നില്‍ സഞ്ചരിച്ചിരുന്ന ഇദ്ദേഹത്തെ അതേദിശയില്‍ വന്ന ബസിടിച്ച് കയറിയിറങ്ങുകയായിരുന്നു. കുറ്റിപ്പുറത്തെ ബന്ധുവീട്ടിലേക്ക്
വന്നതായിരുന്നൂ ബിജു.