പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ എരവിമംഗലം ജുമാ മസ്ജിദിനു സമീപം മുസ്തഫ സുഹൈല്‍ (21) കാനഡയിലെ ടോറന്റോയില്‍വച്ച്‌ മരിച്ചു. നീലുകാവില്‍ മുഹമ്മദലിയുടെയും മണ്ണാര്‍മലയിലെ കൂളത്ത് സഹറ ബാനുവിന്റെയും മകനാണ്. കാനഡയില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. പാര്‍ട്ട് ടൈം ജോലിയിലും ഏര്‍പ്പെട്ടിരുന്നു. നാട്ടിലേക്ക് വരാനിരിക്കെയാണ് അന്ത്യം.

പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീബ്, എല്‍കെജി വിദ്യാര്‍ത്ഥിനി നേഹമറിയം എന്നിവര്‍ സഹോദരങ്ങളാണ്.
കാലതാമസം കണക്കിലെടുത്ത് നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ കാനഡയില്‍ത്തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Previous Post Next Post

Whatsapp news grup