താനൂർ: നാട്ടിലേക്ക് വരുന്നതിനിടെ യുവാവ് വിമനത്തിൽ വച്ച് മരിച്ചു. താനൂർ മോര്യ സ്വദേശി വടക്കത്തിയിൽ മൊയ്ദീൻ കുട്ടിയുടെ മകൻ  ഫൈസൽ ആണ് മരിച്ചത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. 


ഇന്ന് നാട്ടിലേക്ക്ഥ വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും . വീട്ടുകാരോട് എയർപോർട്ടിലേക്ക് വരാൻ പറയുകയും. അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ കാത്തുനിൽക്കെ, കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് വിമാനം ലാൻഡ് ചെയ്യുമ്പോൾ 'നമ്മുടെ നാട് എത്തി അല്ലേ' എന്ന് ചോദിക്കുകയും അതെ എന്ന് മറുപടി പറഞ്ഞ സുഹൃത്ത്, ലാൻഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് ഫൈസലിനെ നോക്കിയപ്പോൾ കണ്ണടച്ചിരിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. മൂന്നു വർഷവും നാലു മാസവും ആയി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു.

ഉപ്പ വരുന്നുണ്ടെന്ന് അറിഞ്ഞ് പുലർച്ചെ നേരത്തെ തന്നെ റെഡിയായി ഉപ്പയെ കാണാനുള്ള ആകാംക്ഷയിൽ അവന്റെ രണ്ടു ചെറിയ കുട്ടികളും, ഭാര്യയും കുടുംബവും കാത്തുനിൽക്കുമ്പോഴാണ്, മരണം മാടി വിളിച്ചത്.

Previous Post Next Post

Whatsapp news grup