മൊറയൂര്‍: മൈലാടിയിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടു. ഖനനത്തിനിടേയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് സ്വദേശിയും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്.പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊണ്ടോട്ടി പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.