ഒഴൂർ പഞ്ചായത്ത് കരിങ്കപ്പാറയിൽ ബീരാൻ മൊയ്തീൻ മാസ്റ്റർ സ്മാരക അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച കെട്ടിടം നിർമിച്ചത്. ചടങ്ങിൽ പഞ്ചായത്ത് ഒഴൂർ പ്രസിഡന്റ് കെ.യൂസഫ് അധ്യക്ഷനായി. 

പഴയകാല പൊതുപ്രവർത്തകനായിരുന്ന കുന്നത്തേടത്ത് ബീരാൻ മൊയ്തീൻ മാസ്റ്ററുടെ സ്മരണാർത്ഥം ഭാര്യ സഫിയയാണ് അങ്കണവാടിക്ക് നാലര സെൻറ് ഭൂമി സൗജന്യമായി വിട്ടുനൽകിയത്. 17 വർഷത്തോളം അങ്കണവാടി സ്ഥിതിചെയ്തിരുന്നത് വാടകക്കെട്ടിടത്തിലായിരുന്നു.

ചടങ്ങിൽ ഒഴൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സജിന പാലേരി, ഐസിഡിഎസ് സൂപ്പർവൈസർ സമീറ, പഞ്ചായത്ത്‌ അംഗം അഷ്കർ കോറാട്, നോവൽ മുഹമ്മദ്, സി. പി റസീന,മുംതാസ് എന്നിവർ സംസാരിച്ചു.



Previous Post Next Post

Whatsapp news grup