തിരൂർ :- എസ് എസ് എഫ് തിരൂർ ഡിവിഷൻ മഴവിൽ സംഘം കുട്ടികളുടെ "ഒരിടത്ത് ഒരിടത്ത് " കഥാ സമ്മേളനം പറവണ്ണയിൽ വെച്ച് സമാപിച്ചു. 09 സെക്ടറുകളിലെ 78 യൂണിട്ടുകളിൽ നിന്നായി ആൽക്കമി ക്ലബ് അംഗങ്ങളായ 200 ൽ അധികം കുട്ടികൾ പങ്കെടുത്തു.
കഥാ സമ്മേളനത്തിനോടനുബന്ധിച്ച് കലാ ജാഥ യിൽ മഴവിൽ സംഘം കുട്ടികൾ പങ്കെടുത്തു.
എസ് എസ് എഫ് തിരൂർ ഡിവിഷൻ പ്രസിഡന്റ് ശുകൂർ സഅദി തലക്കാട് ആദ്യക്ഷത വഹിച്ചു.ജാബിർ സിദീഖി താനൂർ, ജാഫർ തലക്കാട്,താഖിയുദ്ധീൻ വാഹിദ്, അർഷാദ്, ശിഹാം സഖാഫി എന്നിവർ സംസാരിച്ചു.