മലപ്പുറം കൊണ്ടോട്ടി പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30 ഓടു കൂടി മൃതദേഹം കണ്ടെത്തി.. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത് വൈകുന്നേരം 7 മണിയോടെയാണ് സംഭവം.

രാത്രി വൈകിയും കുട്ടി വീട്ടിൽ എത്താതായോടെയാണ് അന്വേഷിച്ചപ്പോൾ തോട് വക്കിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടിൽ തിരിച്ചിൽ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടിൽ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തിൽ നാട്ടുകാർ തുടങ്ങിയ തിരച്ചിൽ ഫയർഫോഴ്സ്, TDRF, ട്രോമകെയർ വളണ്ടിയർമാർ തുടങ്ങിയ നിരവധി പേരാണ് തിരച്ചിൽ നടത്തിയത്




Previous Post Next Post

Whatsapp news grup