താനൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വയോധികന്‍ പിടിയില്‍. താനൂര്‍ കാരാട് സ്വദേശി വലിയ സിയാറത്തിങ്ങല്‍ അബ്ദുല്ല കോയ തങ്ങളാണ് (73) പൊലീസ് പിടിയിലായത്. 2021 നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പോക്സോ കേസ് പ്രകാരം പ്രതി പിടിയിലായത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടായ സംശയമാണ് പ്രതി കുടുങ്ങാന്‍ കാരണമായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സൈക്കോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് വിധേയമായപ്പോള്‍ ആണ് ഒരു വര്‍ഷം മുമ്ബ് നടന്ന സംഭവത്തിന്റെ ഭാഗമായി കുട്ടിക്ക് ഉണ്ടായ അനുഭവം പുറത്തറിയുന്നത്.
താനൂര്‍ പൊലീസില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 2013ലും ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ആ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.