വളാഞ്ചേരി: അനധികൃത പണമിടപാട് മാഫിയകള്‍ക്കെതിരെയുള്ള ഓപറേഷന്‍ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി വളാഞ്ചേരി കാവുംപുറം സ്വദേശി അറസ്റ്റില്‍. സുബ്രഹ്മണ്യന്‍ എന്ന അമ്ബാട് ഉണ്ണിയെയാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് എന്നിവര്‍ കോടതി നിര്‍ദേശാനുസരണം അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിര്‍ദേശ പ്രകാരം നടത്തിയ റെയ്ഡില്‍ വിവിധ രേഖകള്‍ പ്രതിയില്‍നിന്ന് പിടിച്ചെടുത്തു.

പ്രതി നേരത്തേ നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ മറവില്‍ വീട്ടില്‍ വെച്ചായിരുന്നു രേഖകള്‍ വാങ്ങിച്ച്‌ ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ആര്‍.സി, ചെക്ക് ലീഫ്, മുദ്ര പേപ്പര്‍, ആധാരം ഉള്‍പ്പെടെ 1509 രേഖകള്‍ ഇയാളില്‍നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. രേഖകളില്‍ ഉയര്‍ന്ന പലിശക്കാണ് പ്രതി പണം നല്‍കിയിരുന്നത്. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി പേര്‍ പരാതിയുമായി രംഗത്തുവരുന്നുണ്ട്.

അനധികൃതമായി പണമിടപാട് നടത്തുന്നവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.സി.പി.ഒമാരായ മനോജ്‌, ദീപക്, പ്രമോദ്, അനു, മോഹനന്‍, പദ്മിനി, സി.പി.ഒമാരായ ഹാരിസ്, രജീഷ്, അഭിലാഷ്, മനോജ്‌, ഗിരീഷ്, ആന്‍സണ്‍, റഷീദ്, രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു

Previous Post Next Post

Whatsapp news grup