മലപ്പുറം: അബുദാബിയില്‍ മലപ്പുറം സ്വദേശി യുവതി മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് കുടുംബം. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ചത് . കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബ് കരയുന്ന വോയ്സ് സന്ദേശവും മര്‍ദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി പറഞ്ഞു. മരണ വിവരത്തെക്കുറിച്ച്‌ ഭര്‍ത്താവും ബന്ധുക്കളും പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അഫീലയുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.


Previous Post Next Post

Whatsapp news grup