റിയാദ്: കോട്ടക്കല്‍ സ്വദേശി റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ദര്‍ശനം ഒതുക്കുങ്ങല്‍ സ്വദേശി ചോലക്കാട് വീട്ടില്‍ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്ബനിയില്‍ 10 വര്‍ഷമായി ജീവനക്കാരനാണ് ബാബുരാജ്. പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്‌ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത.

മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ വിനോദിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍ എന്നിവരും നാദക് കമ്ബനിയിലെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.


Previous Post Next Post

Whatsapp news grup