കൽപകഞ്ചേരി: പതിനഞ്ച് കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേരെ മലപ്പുറം കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ് കുന്നത്തേടത്ത് സമീർ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി പത്താംതരം വിദ്യാർത്ഥിയെ പല ഭാഗങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പത്താം ക്ലാസ്സിൽ വിദ്യാർത്ഥി പഠനത്തിൽ പിന്നാക്കം പോയത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതിൽ നിന്നാണ് നാട്ടുകാരായ മൂന്ന് പേർ തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയതായി കുട്ടി മൊഴി നൽകിയത്.
ചൈൽഡ് ലൈ കൽപകഞ്ചേരി പോലീസിന് ഇൻഡിമേഷൻ കൈമാറുകയും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ റസാഖ് ഭീഷണിപ്പെടുത്തി പല ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതായി കൽപകഞ്ചേരി എസ്.ഐ. എ എം യാസിർ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വൈദ്യ nപരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. എ.എസ്.ഐ. രവി, സി.പി. ഒമാരായ ദേവയനി, സുജിത്ത്എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
