മലപ്പുറം: മലപ്പുറം ജില്ലയിലെ റോഡുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. റോഡുകള്‍ തകരുന്ന പശ്ചാത്തലത്തിലാണ് വിജിലന്‍സിന്‍റെ പരിശോധന. ആറ് മാസത്തിനിടെ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടത്തിയത്.
ജില്ലയിലെ തിരൂര്‍ പൂക്കയില്‍ വെട്ടം റോഡ്, മഞ്ചേരി-മേലാറ്റൂര്‍ റോഡ്, ആനക്കയം തിരൂര്‍ക്കാട് റോഡ്, പുലാമന്തോള്‍ കുളത്തൂര്‍ റോഡ്, എന്നിവിടങ്ങളിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. വിജിലന്‍സ് വിഭാഗം നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധിച്ചത്.
പരിശോധനയില്‍ പൊതുമരാമത്ത് എഞ്ചിനീയര്‍മാരും ഒപ്പമുണ്ടായിരുന്നു. റോഡിന്‍റെ ഘടന, ടാറിങ് മിശ്രിതം, റോഡിലെ ബോളര്‍ എന്നിവയാണ് പരിശോധിക്കുന്നത്
