പാലക്കാട് : ഷൊര്‍ണൂരില്‍ നിന്നും വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. വാടാനാംകുറുശ്ശി10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് 8000ത്തോളം ജലാറ്റീന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. പട്ടാമ്ബി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയില്‍ നിന്നാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
40 ഓളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പൊട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്.
12 മണിയോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും പട്ടാമ്ബി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകള്‍ പോലീസ് കസ്‌റ്റഡിയിലെടത്തു. ക്വാറികളില്‍ പാറപൊട്ടക്കാന്‍ ഉപയോഗിക്കുന്നതാണ് സ്‌ഫോകടവസ്തുകളെയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകള്‍ വഴിയോരങ്ങളില്‍ കണ്ടെത്തിയതില്‍ നാട്ടുകാരും ആശങ്കയിലാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
