തിരൂരങ്ങാടി: ആഗസ്റ്റ് 15 ദേശവ്യാപകമായി തിരങ്കയാത്ര സംഘടിപ്പിക്കാൻ അം ആദ്മി പാർട്ടി ദേശീയ നേതൃത്വം നൽകിയ നിർദ്ദേശം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി യാര ഹൈപ്പർ മാർക്കറ്റിനു മുന്നിൽ ഫൈസൽ താണിക്കൽ പതാക ഉയർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

ഷമീം ഹംസ പി. ഒ. യുടെ നേതൃത്വത്തിൽ വളണ്ടിയേഴ്‌സിന് പ്രതിജ്ഞപ്രതിജ്ഞ ചൊല്ലി കൊടുത്തു വാർഡ് കൗൺസിലർ ആബിദ റബിയത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്തു തിരൂരങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥ കക്കാട്, കാച്ചടി, പുൽപ്പറമ്പ്,  എടരിക്കോട് , വെന്നിയൂർ , ചെറുമുക്ക് കരിപറമ്പ് ,  പാലത്തിങ്ങൽ ,പരപ്പനങ്ങാടി എന്നീ ഭാഗത്ത് കൂടെ മണ്ഡലത്തിന്റെ  എല്ലാ ഭാഗങ്ങളും സന്ദർശിച്ചുകൊണ്ട് കടന്നുപോയി 


പാർട്ടിയുടെ തൊപ്പിയും , ടീഷർട്ടും , അണിഞ് വിസിറ്റിംഗ് കാർഡ് രൂപത്തിൽ പാർട്ടിയെ പരിചയപ്പെടുത്തുന്ന നോട്ടീസ് കൊടുത്തു കടന്നുപോയ പ്രചരണ ജാഥ  ജനങ്ങൾക്ക് തന്നെ കൗതുകകരമായി കുഞ്ഞിതു, മുഹമ്മദലി, ഹംസക്കോയ,ഉബൈദ് കുളത്ത് രാമാനുജൻ,റഹീം പൂക്കത്ത്,  സലാം ,പ്രവീൺ, അക്ബർ , റഹീം പരപ്പനങ്ങാടി എന്നിവർ പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup