തിരൂർ: ഇരുപത്തൊമ്പതാം തിരൂർ ഡിവിഷൻ സാഹിത്യോത്സവ് തലക്കടത്തൂർ ഓവുങ്ങലിൽ സമാപിച്ചു.രണ്ടു ദിവസങ്ങളിലായി ആറ് വിഭാഗങ്ങളിൽ നിന്നായി 120 മത്സരങ്ങൾ നടന്നു. ഉദ്ഘാടന സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യ കാരൻ കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ എന്നിവർ സംസാരിച്ചു. സമാപന സംഗമത്തിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി ഫക്രുദീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ഇരിങ്ങാവൂർ, തലക്കാട്, ചെറിയമുണ്ടം സെക്ടറുകൾ യഥാക്രമം 1,2,3 സ്ഥാനം കരസ്ഥമാക്കി.വെട്ടം സെക്ട്ടറിലെ അൽത്താഫ് കലാപ്രതിഭ യായും തലക്കാട് സെക്ട്ടറിലെ അബ്ദു റഹ്മാൻ സർഗ്ഗ പ്രതിഭ യായും തിരഞ്ഞെടുത്തു.2023 വർഷത്തിലെ ഡിവിഷൻ സാഹിത്യോത്സവ് തലക്കാട് സെക്ടറിൽ വെച്ച് നടക്കും സെക്ടർ ഭാരവാഹികൾക് പതാക കൈമാറി
എസ് എസ് എഫ് തിരൂർ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഇരിങ്ങാവൂർ സെക്ടർ ജേതാക്കളായി.
Tirur News
