തിരൂർ: പുറത്തൂർ പടിഞ്ഞാറക്കരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വീട്ടു പരിസരത്ത് കെട്ടിയ പോത്തിന്റെ വാൽ പുലി  കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തി. 

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പടിഞ്ഞാറേക്കര ഉല്ലാസ് നഗർ കൊല്ലൊരിക്കൽ മുഹമ്മദ് റാഫിയുടെ വീട്ടിലെ പോത്തിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. മുഹമ്മദ് റാഫിയുടെ മകൻ മുബഷിറാണ് പുലിയെ കണ്ടതെന്ന് പറയുന്നത്.

രാവിലെ ആറുമണിയോടെ പോത്തിനെ അടുത്തുള്ള പറമ്പിലേക്ക് മാറ്റി കെട്ടുന്നതിന്‌ പോകുന്നതിനിടെയാണ് വീടിനു സമീപത്തെ കാട്ടിലെ മരത്തടിയിൽ പുലിയെന്നു തോന്നിക്കുന്ന ജീവി കിടക്കുന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വന്നപ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയിലാണ് പോത്തിന്റെ  വാൽ മുക്കാൽ ഭാഗത്തോളം കടിച്ചു മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കാണാനായില്ല. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകുകയായിരുന്നു.


Previous Post Next Post

Whatsapp news grup