പൊന്നാനി: പൊന്നാനിയിൽ യുവാവിനെ 1.175 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. പൊന്നാനി എടപ്പാൾ സ്വദേശി  അസ്‌ലം. വി (22 വയസ്സ് ) എന്നയാളെയാണ് പൊന്നാനി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒരാഴ്ച്ച മുൻപ് പെരിന്തൽമണ്ണയിൽ നിന്ന് 21.5 ഗ്രാം MDMAയുമായി നാലുപേരെയും രണ്ടാഴ്ച മുൻപ് കോട്ടക്കൽ നിന്ന് 54 ഗ്രാം ആംഫിറ്റാമിനുമായി ഒരാളെയും എക്സൈസ്  സ്‌ക്വാഡ് പിടികൂടിയിരുന്നു.  


പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ബാബുരാജ്. കെ. എം, ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു. എൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിനിൽ രാജ്. ടി. ആർ, ജെറിൻ. ജെ. ഒ, ശരത്. എ. എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ രജിത. ടി. കെ എന്നിവർ പങ്കെടുത്തു

 

Previous Post Next Post

Whatsapp news grup