വെട്ടം : പറവണ്ണ- കൂട്ടായി റോഡിൽ കഴിഞ്ഞ വർഷം ഒരു മരണത്തിനും അടുത്തിടെ നിരവധി അപകടങ്ങൾക്കും കാരണമായ ഹമ്പുകൾ നീക്കം ചെയ്യണമെന്ന് വെൽഫെയർ വെട്ടം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ പെട്ടെന്നുള്ള ശ്രദ്ധയിൽ പെടാത്ത അത്യന്തം അപകടങ്ങൾ ഉണ്ടാക്കുന്ന ഇത്തരം ഹമ്പുകൾ കോടതി തന്നെ നിരോധിച്ചതാണ്.  വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ കണ്ണമ്പലം, അഫ്സൽ നവാസ് വിദ്യാനഗർ, അബ്ദുൽ മജീദ് പച്ചാട്ടിരി, സുബൈർ കുന്നത്ത്, ധന്യ പടിയം, ശോഭ വെട്ടം, ഹംസ പരിയാപുരം, രതീഷ് പച്ചാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു.



Previous Post Next Post

Whatsapp news grup