തേഞ്ഞിപ്പലം: ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്ബ്ര വടക്കേതൊടി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ എട്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ദൂരെ ഉപേക്ഷിച്ച നിലയിലായിരുന്നു. വടക്കേതൊടി ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്ന് 12,500 രൂപയും കവര്‍ച്ചചെയ്തു.

ചൊവ്വയില്‍ ശിവക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുമ്ബ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ആള്‍ തന്നെയാണ് എന്ന നിഗമനത്തിലാണ് തേഞ്ഞിപ്പലം പൊലീസ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് കളവ് നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വടക്കേതൊടി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ക്ഷേത്രത്തിലെ ഭണ്ഡാരവും കവര്‍ച്ചചെയ്ത നിലയിലാണ്.

Previous Post Next Post

Whatsapp news grup