തിരൂർ: തിരൂർ, കൽപകഞ്ചേരി ഭാഗങ്ങളിൽ വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാവ് തിരൂർ പൊലീസിന്റെ പിടിയിൽ. 5.550 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ തിരൂര്‍ റയില്‍വേ സേ്‌റ്റഷന്റെ പിന്‍ വശം ഗെയ്‌റ്റിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റ് റോഡില്‍ വളമരതൂര്‍ റാഷിഖിനെ(34) തിരൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡി.വൈ.എസ്.പി. ബെന്നി, ഐ.പി. ജിജോ എം.ജെ, എസ്. ഐ ജിഷില്‍ വി, സജേഷ് എസ്, ഡാന്‍സാഫ് അംഗമായ എസ്.സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നത്. തിരൂര്‍ കല്‍പകഞ്ചേരി ഭാഗങ്ങളില്‍ വില്‍പനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്‌തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
