വെട്ടം : വെട്ടം പഞ്ചായത്തിലെ പരിയാപുരത്ത് വെൽഫെയർ പാർട്ടിയുടെയും അദ്ധ്യാപക സംഘടനയായ കെ എസ് ടി എം ന്റെയും സഹായത്തോടെ നിർമിച്ചു നൽകുന്ന ജില്ലയിലെ മൂന്നാമത്തെ വീടിന്റെ സമർപ്പണം ഇന്ന് നടക്കും. കാൻസർ രോഗം കാരണത്താലും മറ്റും കഷ്ടപ്പെടുന്ന നിർദ്ധന കുടുംബത്തിനാണ് കെ എസ് ടി എം വീട് നിർമ്മിച്ച് നൽകുന്നത്.
ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി താക്കോൽ ദാനം നിർവ്വഹിക്കും. കെ എസ് ടി എം വെൽഫെയർ ഹോം ചെയർമാൻ ശംസുദ്ധീൻ ചെറുവാടി മുഖ്യതിഥി ആയിരിക്കും. വാർഡ് മെമ്പർ ഷംല സുബൈർ, ആശ്രയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് കണ്ണമ്പലം എനിവർ ആശംസകൾ അർപ്പിക്കും.
