താനാളൂര്‍: ഭരണകൂടവും ഇസ്‌ലാം വിരുദ്ധ ശക്തികളും ഇസ്‌ലാമോഫോബിയ വ്യാപിപ്പിക്കുമ്പോൾ പുതിയ ലോകത്ത് പ്രത്യാശ ഇസ്‌ലാം മാത്രമെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം അഡ്വ.അനീസ് റഹ്മാൻ പറഞ്ഞു. 'ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന' എന്ന തലക്കെട്ടിൽ നടന്ന എസ്.ഐ.ഒ താനാളൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി മുബാരിസ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നാജിൻ വഹാബ്, ഇഷ്ഫഖ് ഇബ്രാഹിം .പി.ടി എന്നിവർ പ്രമേയം അവതരിപ്പിച്ചു.എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അബ്ദുൽ ബാസിത് എ.കെ സമാപന പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ കെ, വനിതാ വിഭാഗം പ്രസിഡന്റ് സാബിറ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ത്വയ്യിബ്ബ്‌നു യാസിര്‍, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് തസ്‌നീം പി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സഹൽ ബാസ്, അസ്‌ലം പിവി, അസ്നഹ്, അമീൻ വി, ഏരിയ പ്രസിഡന്റ് ആഷിഫലി കെ, സെക്രട്ടറി അസ്‌ലം ടി.കെ എന്നിവര്‍ സംസാരിച്ചു. ആദിൽ അമാൻ ഖിറാഅത്തും സമ്മേളന കൺവീനർ ഷഹ്സാദ് പാലേരി നന്ദിയും പറഞ്ഞു.
സമ്മേളനത്തിൻ്റെ ഭാഗമായി താനാളൂർ അങ്ങാടിയിൽ നടന്ന വിവിധ പ്ലോട്ടുകളും കലാ ആവിഷ്കാരങ്ങളുമടങ്ങിയ റാലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
സമ്മേളനത്തിൽ വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. വിവിധ കലാപരിപാടികളും ആക്ഷേപഹാസ്യ കലാവിഷ്‌കാരം വില്‍പ്പാട്ടും നടന്നു.വിദ്യാർഥി റാലിക്ക് ഷാഹിദ് ഇബ്രാഹിം, നഈം പാലേരി, ഫഹീം ഷാഹിദ്, സഫ്‌വാൻ മങ്ങാട്, അഷ്ഫാഖ്, മുസ്തഫ തുടങ്ങിയവർ നതൃത്വം നൽകി.
