വെട്ടം : വെട്ടം പഞ്ചായത്തിലെ പരിയാപുരത്ത് വെൽഫെയർ പാർട്ടിയുടെയും അദ്ധ്യാപക സംഘടനയായ കെ എസ് ടി എം ന്റെയും ആശ്രയ ട്രസ്റ്റ് പരിയാപുരത്തിന്റെയും മെജസ്റ്റിക് ജ്വല്ലറിയുടെയും സഹായത്തോടെ നിർമിച്ചു നൽകിയ  വീടിന്റെ സമർപ്പണം പരിയാപുരത്തെ പ്രൗഡ ഗംഭീരമായ സദസ്സിന് മുന്നിൽ നടന്നു. കാൻസർ രോഗം കാരണത്താലും മറ്റും കഷ്ടപ്പെടുന്ന നിർദ്ധന കുടുംബത്തിനാണ് കെ എസ് ടി എം വീട് നിർമ്മിച്ച് നൽകുന്നത്.  ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി താക്കോൽ ദാനം നിർവ്വഹിച്ചു. കെ എസ് ടി എം സംസ്ഥാന സെക്രട്ടറി ഹബീബ് മാലിക്  മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷംല സുബൈർ അധ്യക്ഷത വഹിച്ചു. സി പി എം പ്രതിനിധി കൊടക്കാട്ട് ബഷീർ, സി പി ഐ പ്രതിനിധി സിദ്ധീഖ് സി പി,  അബ്ദുൽ മജീദ് പച്ചാട്ടിരി എന്നിവർ ആശംസകൾ അർപ്പിച്ചു. ആശ്രയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ്‌ കണ്ണമ്പലം സ്വാഗതവും ഹംസ പരിയാപുരം നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി വഹാബ് വെട്ടം, ആശ്രയ കൺവീനർ പി പി നാസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post

Whatsapp news grup