ക്ലാരി: പ്രവാസി ലീഗിന്റെ പെരുമണ്ണ ക്ലാരി പഞ്ചായത്ത് കമ്മിറ്റി പ്രവാസി സംഗമവും പ്രവാസികൾക്ക് ലഭ്യമാകുന്ന ആനുകൂല്ല്യങ്ങളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.

തിരിച്ചു വന്ന പ്രവാസികളും ഇപ്പോൾ ഇന്ത്യക്ക് പുറത്തുള്ള  പ്രവാസികളും പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളെ കുറിച്ച് ബോധവന്മാരല്ല എന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. പ്രവാസി സംഗമം ഉൽഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ പി അലി അഷ്‌റഫ്‌ ആദ്യക്ഷ്യത വഹിച്ചു.എൻ ബാവ പതാക ഉയർത്തി.


പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ ഹനീഫ മൂന്നിയൂർ, ജില്ല ട്രഷറർ സി ടി നാസർ, മണ്ഡലം പ്രസിഡണ്ട് പി എം എ ജലീൽ,ചെറിയാപ്പു ഹാജി, സി കെ എ റസാഖ്, ബഷീർ എടരിക്കോട്, ലിബാസ് മൊയ്‌ദീൻ, പി കെ റഹീം, പി ഇബ്രാഹിം, കുഞ്ഞിമോൻ ക്ലാരി, പി പി അഷ്‌റഫ്‌, എലായി ശിഹാബ്, സി സി നാസർ പ്രസംഗിച്ചു.

നോർക്ക കോഴിക്കോട് ഓഫീസിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ കെ ബാബുരാജൻ പ്രവാസികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.എലായി റഷീദ് സ്വാഗതവും സൈതാലി ചെരിച്ചി നന്ദിയും പറഞ്ഞു.

Previous Post Next Post

Whatsapp news grup