പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരുമായ  നിരവതി പ്രവാസികൾ സന്നിഹിദരായിരുന്നു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറി റഷീദ് എലായി സ്വാഗത പ്രഭാഷണം നടത്തി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് ലീഗ് പ്രസിഡണ്ടന്റ് കെ. പി അലി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബ് ഉത്ഘാടനം നിർവഹിച്ചു. പ്രവാസി ക്ഷേമ നിധിയിൽ അംഗങ്ങളായാലുള്ള ഗുണങ്ങളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മുന്നിയൂർ പ്രവാസി ക്ഷേമ നിധിയിൽ നിന്നുള്ള ആനുകൂല്യങ്ങളെ കുറിച്ച് വിശദമായ വിവരണം നൽകി. പ്രവാസി ലീഗ് ജില്ലാ ട്രഷറർ സി. ടി നാസർ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ്‌ പി. എം. എ ജലീൽ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാപ്പു ഹാജി, മുസ്ലിം മണ്ഡലം വൈസ് പ്രസിഡന്റ്‌ സി. കെ. എ റസാഖ് , മുസ്ലിം ലീഗ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻപ്രസിഡന്റ് ബഷീർ എടരിക്കോട്, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലിബാസ് മൊയ്‌ദീൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ റഹീം, ഗ്രീൻ ഹോപ്പർ മണ്ഡലം കോർഡിനേറ്റർ പി ഇബ്രാഹീം, പ്രവാസി ലീഗ് പഞ്ചായത്ത് ട്രഷറർ സൈതാലി ചെരിച്ചി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

പ്രവാസികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ചും നോർക്ക റൂട്സിനെ കുറിച്ചും വിവിധ വകുപ്പുകളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങളെ കുറിച്ചും പ്രവാസികൾക്ക് കുണകരമാകുന്ന മറ്റു വിഷയങ്ങളെ കുറിച്ചും നോർക്ക അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ശ്രീ.ബാബുരാജൻ.കെ വിശദമായ ക്ലാസും സംശയങ്ങൾക്കുള്ള മറുപടിയുംനൽകി. ക്യാമ്പ് കോർഡിനേറ്റർ സി സി നാസർ നന്ദി അർപ്പിച്ചു.

Previous Post Next Post

Whatsapp news grup