തിരൂർ: യൂണിറ്റി സ്പെഷ്യൽ ഹബ്ബ് വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ചു തിരൂർ ലൈഫ് കെയർ അക്കാദമി. ആടിയും പാടിയും കളിച്ചും ചിരിച്ചും അവർക്കൊപ്പം കൂടിയപ്പോർ ആഘോഷ പരിപാടികൾ നവ്യാനുഭവമായി മാറി, 

ഒപ്പം സമൂഹത്തിനുള്ള മികച്ച സന്ദേശവും. മാറ്റി നിർത്തേണ്ടവരല്ല, ഒപ്പം കൂട്ടേണ്ടവരാണ് സ്പെഷൽ സ്കൂൾ വിദ്യാർഥികളെന്ന മികച്ച സന്ദേശം. തിരൂവാതിരക്കളിയും കമ്പവലിയും നൃത്ത നൃത്യങ്ങളുമായി ഒരു ദിനം അവർ ആനന്ദലഹരിയിൽ ആറാടി. 

വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് വിദ്യാർഥികൾ മടങ്ങിയത്. പരിപാടിയുടെ സമാപനത്തിൽ വിരുന്നെത്തിയ മാവേലി മനനും ആഘോഷത്തിന് നിറം പകർന്നു



Previous Post Next Post

Whatsapp news grup