കോട്ടക്കൽ: ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉടമയിൽ നിന്നും യുവതിക്ക് ക്രൂര മർദ്ദനം. സ്ത്രീ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു അവശയായ സ്ത്രീയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനുള്ള നീക്കം വിവാദമാകുന്നു
രണ്ട് ദിവസം മുമ്പാണ് സ്ത്രീയെ ശുശ്രൂഷ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മോശമായി പെരുമാറിയത് കൂടെ ജോലി ചെയ്യുന്ന സ്ത്രീകളേട് പറഞ്ഞത്. ഇതറിഞ്ഞ നടത്തിപ്പുകാരൻ കയ്യി പിടിച്ച് ഒടിക്കാൻ ശ്രമിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും തള്ളി നിലത്തിട്ടതിന് ശേഷം വീണ്ടും തല തറയിൽ ഇടിക്കുകയും ചെയ്തത്
അവശയായ സ്ത്രീയെ ആശുപത്രിയിൽ പോലും കൊണ്ടുപോവാതെയും റൂമിൽ നിന്നും പുറത്തിറങ്ങാൻ പോലും സമ്മതിക്കാതെ ബന്തിയാക്കുകയുമായിരുന്നു.
കോഴിക്കോടുള്ള സുഹൃത്തിനെ മൊബയിൽ വിളിച്ച് അറിയിച്ചതുപ്രകാരം അദ്ദേഹം ആന്റി കറപ്പ്ഷൻ & ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷറീന ഷെറിനെ വിവരമറിയിക്കുകയും
സംഘടന നേതാക്കളായ ബാപ്പു വടക്കയിൽ അബ്ദുൾ മജീദ് (കേരള ചേമ്പർ പ്രസിഡണ്ട് ) ശ്രീകല (കോർപ്പറേഷൻ മുൻ കൗൺസിലർ) യാസർ എന്നിവർ ഇന്നലെ ശുശ്രൂഷ കേന്ദ്രത്തിൽ എത്തി സ്ത്രീയെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത് ശുശ്രൂഷ കേന്ദ്രത്തിൽ റെയ്ഡ് ചെയ്ത കോട്ടക്കൽ പോലീസ് ഓഫീസ് പൂട്ടുകയും നടത്തിപ്പുകാരന്റെ മൊബയിൽ കസ്റ്റടിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്
