തിരൂർ: എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയ പ്രതികളെ പിടിക്കാന്‍ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ യുവാവ് അറസ്റ്റില്‍. കൂട്ടായി കുറിയന്റെ പുരയ്ക്കല്‍ മുഹമ്മദ് കാസിം എന്ന വെട്ട് കാസിമിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിജോയും എസ്.ഐ ജീഷില്‍ എന്നിവരുമടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
