തിരൂർ: മുച്ചിക്കലിൽ വാഹനാപകടത്തിൽ PWD ജീവനക്കാരനായ സെക്കൻഡ് ഗ്രേഡ് ട്രാഫ്റ്റ്മാനായ അരീക്കോട് വടക്കുംമുറി റഷീദ് ചോല (41) മരണപ്പെട്ടു. തിരൂർ PWD യിലാണ് നിലവിൽ ജോലി ചെയ്യുന്നത്. കൊണ്ടോട്ടിയിലും വയനാട്ടിലും ജോലി ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം തിരൂർ എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിലെക്ക് ഓവർസിയർ അഫ്സിനുമൊത്ത് പോകുന്ന സമയത്താണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്ത ഓവർസിയർ അഫ്സിന് നിസാര പരിക്കുണ്ട്.

Previous Post Next Post

Whatsapp news grup