തിരൂർ: തിരൂരിൽ ക്രിക്കറ്റ് അക്കാദമി വരുന്നു. അഞ്ചുവയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അംഗീകൃത കോച്ചുമാരുടെ കീഴിൽ വിദഗ്‌ധ പരിശീലനം നൽകുന്നതിനുവേണ്ടിയാണ് അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. തിരൂരിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ തീരുമാനിച്ചതായി എ.ജെ. ക്രിക്കറ്റ് അക്കാദമി ഡയറക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എ.ജെ. ക്രിക്കറ്റ് അക്കാദമി ഡയറക്ടർമാരായ ഇക്ബാൽ മച്ചിങ്ങൽ, അബ്ദുൽഖാദർ കൈനിക്കര, സഹീർ ഇല്ലത്ത്, പി.വി. മോഹനകൃഷ്ണൻ പുറത്തൂർ എന്നിവർ പങ്കെടുത്തു.
എ.ജെ. അക്കാദമിയിൽ പ്രവേശിക്കുന്നതിനുള്ള ട്രയൽസ് നവംബർ ആറിന് വൈകീട്ട് നാലുമുതൽ ആറുവരെ തിരൂർ താഴെപാലം എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ മൈതാനിയിൽ നടക്കും.ഫോൺ: 9847066257, 9895230098, 9846652987, 8606688222.