റാലി ഓവുങ്ങലിൽ കേരള സംസ്ഥാന ഹജ്ജ് - വഖഫ് - കായിക -ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ തലക്കടത്തൂർ മഹല്ല് മുതവല്ലി പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് എന്ന ബാവക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ എടുക്കുന്നതെന്നും മയക്ക് മരുന്ന് വിൽപ്പനക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ തലക്കടത്തൂർ മഹല്ല് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. മസ്ജിദ് -മദ്രസ - ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, യുവജന -വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നും നിരവധി പേരാണ് റാലിയിൽ കണ്ണികളായത്. പാട്ടത്തിൽ കുഞ്ഞിമുഹമ്മദ്, പി.ടി.കെ.കുട്ടി, പാട്ടത്തിൽ കോമു കുട്ടി, സലീം അഹ്സനി, കെ.പി.ഉണ്ണി, എം. രവി എന്നിവർ പ്രസംഗിച്ചു. എം.ബീരാൻ കുട്ടി, പി.അവറാൻ ഹാജി, സക്കീർ തങ്ങൾ, കള്ളിക്കൽ മൊയ്തുട്ടി എന്ന ബാവ ,ബാപ്പുട്ടി മുസ്ല്യാർ, ജനപ്രതിനിധികളായ പി.ടി.നാസർ, ടി.എ.റഹീം, എൻ.എ നസീർ , സുലൈമാൻ കോടനിയിൽ, രാജേഷ് കെ എന്നിവരും ഭാരവാഹികളായ പാറപ്പുറത്ത് ഇബ്രാഹീം കുട്ടി, സി. ഫസ് ലു റഹ്മാൻ, എം.എ.റഫീഖ്, ഡോ.ജൗഹർലാൽ, പി.വി.യൂസഫ് ഹാജി, ഇ.കെ. റസാഖ്, എൻ.മൊയ്തുട്ടി ,ഫൈസൽ ഫൈസി, എം. ബാലകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.