തിരൂര്‍: ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ലോഗോ പ്രകാശനം ചെയ്തു. ബാപ്പുട്ടി പറപ്പൂരാണ് ലോഗോ രൂപകല്‍പന ചെയ്തത്. 

ചടങ്ങില്‍ തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി അധ്യക്ഷനായി. ഡിഡിഇ മലപ്പുറം കെ.പി.രമേശ്കുമാര്‍, നഗരസഭാംഗങ്ങളായ പി.ഷാനവാസ്, ഐ.പി.സാജിറ, ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.എ.ഗഫൂര്‍, മനോജ് ജോസ് , വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായ സി.പി.മോഹനന്‍, ആര്‍.പി.ബാബുരാജ്, എ.പി.അബ്ദുല്‍നാസര്‍, ബിജു.കെ.വടാത്ത്, വിദ്യാലക്ഷ്മി, ശ്രീശന്‍, എന്‍.പി.മുഹമ്മദലി, എ.സി.പ്രവീണ്‍,  വി.കെ.രഞ്ജിത്ത്, ആക്ട് പ്രതിനിധി കരീം മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Previous Post Next Post

Whatsapp news grup