പൊന്നാനി: അസ്സുഫാ മീലാദ് സമ്മിറ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ മലികുൽ മുളഫ്ഫർ പ്രഥമ പുരസ്‌കാരം പകര മുഹമ്മദ് അഹ്സനിക്ക് സമ്മാനിച്ചു.
തിരുനബി പ്രകീർത്തന രംഗത്തെ മികച്ച സംഭാവനകളാണ് പുരസ്‌കാരതിന്ന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് സം ഘാടകർ അറിയിച്ചു.. മൂന്നു ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടി കളോടെ സംഘടിപ്പിക്കപ്പെട്ട മീലാദ് സമ്മിറ്റിന്റെ സമാപന വേദിയിലായിരുന്നു പുരസ്‌കാരം നൽകിയത്.
സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർമുസ്‌ലിയാർ ചടങ്ങിന്നു നേതൃത്വം നൽകി. മാളിയേക്കൽ സുലൈമാൻ സഖാഫി പുരസ്‌കാര പ്രഭാഷണം നിർവഹിച്ചു.പി കെ ബാദുഷ സഖാഫിആലപ്പുഴ , കാസിം കോയ സാഹിബ് പൊന്നാനി സംബന്ധിച്ചു. വിദേശ പ്രതിനിധികൾ പ്രവാചക പ്രകീർത്തന മജ്ലിസിന്ന് നേതൃത്വം നൽകി...