ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഹിറാ സ്ട്രീറ്റിൽ വെച്ച് സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റിൽ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങിയെങ്കിലും മരിക്കുകയായിരുന്നു. പൂക്കോട്ടൂർ ചീനിക്കൽ കല്ല് വെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് ജിദ്ദയിൽ മരിച്ചത്.
അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
