പരപ്പനങ്ങാടി: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ബോധ്യമായ പീഡന പരാതിയിന്മേൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ചെട്ടിപ്പടിയിലെ കെ. അബ്ദുൽ അസീസ് (51), മുഹമ്മദ് അശ്റഫ് (48)എന്നിവരാണ് പിടിയിലായത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്നാണ് പരപ്പനങ്ങാടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Previous Post Next Post

Whatsapp news grup