തിരൂർ: തിരൂർ തൃപ്രങ്ങോടില്‍ മദ്‌റസ അധ്യാപകനെ അക്രമിച്ചതായി പരാതി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തൃപ്രങ്ങോട് പാലോത്ത്പറമ്ബ് ജുമാ മസ്ജിദിലെ മുഅദ്ദിനും കമ്മിറ്റിക്ക് കീഴിലെ മദ്‌റസയിലെ പത്താംതരം അധ്യാപകനുമായ ഫൈസല്‍ റഹ്മാനാണ് മര്‍ദനമേറ്റത്.  


പള്ളിയിലെ താമസ മുറിയില്‍ വിശ്രമിക്കുമ്ബോഴാണ് വീട്ടിലെ ഒരംഗത്തിന് സുഖമില്ലെന്നും പ്രാര്‍ഥിക്കാന്‍ കൂടെ വരണമെന്നും പറഞ്ഞ് മാസ്ക് ധരിച്ച മൂന്നു പേര്‍ പള്ളിയുടെ മുകള്‍ നിലയിലുള്ള മുറിയിലെത്തിയത്. സംഘത്തോടൊപ്പം കാറിനടുത്തെത്തിയപ്പോള്‍ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഫൈസല്‍ റഹ്മാന്‍ പറഞ്ഞു. 


പ്രണയത്തിനും ലഹരിക്കുമെതിരെ കഴിഞ്ഞ ദിവസം പത്താംതരത്തില്‍ ഇദ്ദേഹം ക്ലാസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മുഖത്തുള്‍പ്പടെ പരിക്കുണ്ട്. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post

Whatsapp news grup