കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് റഷീദ. 


ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ  ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ: ഹിദ്‌വ ഫാത്തിമ, ഷഹദ ഫാത്തിമ

Previous Post Next Post

Whatsapp news grup